കൊളച്ചേരി :- യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റായി പ്രവീൺ തിരഞ്ഞെടുത്തു.സംഘടന തെരെഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റായി പ്രവീണിനെ തെരെഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പിൽ പ്രവീൺ 162 വോട്ടു നേടി.തൊട്ടടുത്ത സ്ഥാനാർത്ഥി രജീഷ് 154 വോട്ടു നേടി.മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രീയകൾക്ക് ശേഷം ഇന്നലെ ഉച്ചയോടെയാണ് ഫലം പ്രഖ്യാപിച്ചത്.സംസ്ഥാന പ്രസിഡൻ്റായി രാഹുൽ മാങ്കൂട്ടത്തിലും ജില്ലാ പ്രസിഡൻറായി വിജിൻ മോഹനും തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡൻറായി അമൽ കുറ്റ്യാട്ടൂരും തിരഞ്ഞെടുക്കപ്പെട്ടു.