കൊളച്ചേരി :- തളിപ്പറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവകേരള സദസിന്റെ പഞ്ചായത്ത് ചെയർമാൻ പി.വി വത്സൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ. കെ.പ്രിയേഷ് അധ്യക്ഷനായി. കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ വിജിത്ത് വിശദീകരണം നടത്തി.
ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ ജിഷ, ഹസീന, ശ്രുതി, നിജീഷ, ഡെയ്സി, ലക്ഷ്മി, ആശ വർക്കർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശ്രീധരൻ സംഘമിത്ര, കുഞ്ഞിരാമൻ കൊളച്ചേരി എം.ഗൗരി, ടി.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്റ്റർ അനീഷ് ബാബു സ്വാഗതവും ജെഎച്ച്ഐ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.