മയ്യിൽ :- CITU മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു. മയ്യിൽ പാട്യം സ്മാരക മന്ദിരത്തിന് സമീപത്ത് വെച്ച് പ്രകടനവും മയ്യിൽ ടൗണിൽ പൊതുയോഗവും സംഘടിപ്പിച്ചു. CITU ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി ബാലകൃഷ്ണൻ, എം.വേലായുധൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.