കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ CRC യിൽ സെമിനാർ സംഘടിപ്പിച്ചു


മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ 'കേരളം ഇന്നലെ ഇന്ന്' എന്ന വിഷയത്തിൽ സെമിനാർ നടത്തി. സി.ആർ.സി പ്രസിഡന്റ് കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

 മുതിർന്ന പത്രവർത്തകനും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷകനായി സെമിനാറിന് നേതൃത്വം നൽകി. സാംസ്ക്കാരിക വിദ്യാഭ്യാസ ഭൗതിക മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെയും സമീപകാല കേരളം വിവിധ മേഖലകളിൽ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ കെ.ഗംഗാധരൻ മാസ്റ്റർ വി.വി വിജയൻ, വി.പി ബാബുരാജ് കെ.പി ചന്ദ്രൻ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി പി.കെ നാരായണൻ സ്വാഗതവും ദിലീപ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post