KSSPA വഞ്ചനാദിനം നടത്തി


കൊളച്ചേരി :- തടഞ്ഞുവച്ച പെൻഷൻ പരിഷ്കരണ, ക്ഷാമബത്താ കുടിശികകൾ ഉടൻ വിതരണം ചെയ്യുക, ഡി എ.കുടിശിക അനുവദിക്കുക, മെഡി സെപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കു തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്. എസ്.പി.എ. കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി ട്രഷറിക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.

പ്രസിഡണ്ട് കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരികെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.സി ശ്രീധരൻ, പി.കെ.പ്രഭാകരൻ, കെ.എം. നാരായണൻ, വി.പത്മനാഭൻ , എം.ബാലകൃഷ്ണൻ, സി.വിജയൻ, മുരളീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. 

കെ.പി.ശശിധരൻ, പി.ശിവരാമൻ, ജലജകുമാരി, സി. ഒ. ശ്യാമള, എൻ.കെ.മുസ്തഫ, രുനാഴ്, ടി.പി. പുരുഷോത്തമൻ, സത്യഭാമ, കെ.ചന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.



Previous Post Next Post