പറശ്ശിനിക്കടവ് :- കെഎസ്‌ടിഎ 33-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവംബർ 25 ശനിയാഴ്ച നടക്കുന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ല സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം പറശ്ശിനിക്കടവ് യു.പി സ്കൂളിൽ നടന്നു. എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സബ്ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ വിജേഷ് അധ്യക്ഷനായി
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.പി സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം കെ.കെ വിനോദ്, എം.വി സുനിത, സബ് ജില്ലാ സെക്രട്ടറി രാജേഷ് , സബ്ജില്ലാ പ്രസിഡണ്ട് പി.പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു. സബ്ജില്ലാ വൈസ് പ്രസിഡണ്ട് പി.സി സജേഷ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി ബൈജു ലാൽ നന്ദി പറഞ്ഞു.
അധ്യാപകരും പൊതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ആൾക്കാരെയും ചേർത്തുകൊണ്ട്101 അംഗ സംഘാടകസമിതി രൂപീകരിച്ചു. എം.വി ജനാർദ്ദനൻ സംഘാടകസമിതി ചെയർമാനായും, സി.കെ രവീന്ദ്രൻ, കെ.പി മോഹനൻ എന്നിവർ വൈസ് ചെയർമാനുമായും, സംഘാടകസമിതി കൺവീനറായി ബ്രാഞ്ച് സെക്രട്ടറി സഖാവ് ബൈജു ലാലും ജോയിൻ കൺവീനറായി പി.സി സജേഷും ഉൾപ്പെടെ 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.