ശ്രീരാമാഞ്ജനേയ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരാമ ഭക്തസംഗമം ജനുവരി 15 മുതൽ 22 വരെ ; ഭാരവാഹികളെ തെരഞ്ഞെടുത്തു


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമാഞ്ജനേയ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 15 മുതൽ 22 വരെ ശ്രീരാമ ഭക്തസംഗമം സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ സന്ധ്യക്ക് വിവിധ ഭക്തസംഘങ്ങളുടെ ഭജന ഉണ്ടായിരിക്കുന്നതാണ്. ജനുവരി 22ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പഞ്ചായമപൂജയും ഉദയാസ്തമന നാമജപവും ഉണ്ടായിരിക്കുന്നതാണ്.

 ശ്രീരാമാഞ്ജനേയ സേവാ സംഘത്തിന്റെ ഭാരവാഹികളായി എം.കെ ജ്യോതീന്ദ്രൻ (പ്രസിഡണ്ട് ), എം.കെ ജ്യോതീശൻ (വൈസ് പ്രസിഡണ്ട്), എം.കെ ആരോമൽ (ജനറൽ സെക്രട്ടറി ), എൻ.ജി സുമേഷ് (ജോയിൻ സെക്രട്ടറി), ഇ.മനോഹർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post