ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും നൂർ മലബാർ ഐ ഹോസ്പിറ്റൽ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ഡിസംബർ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും. നേതാജി വായനശാല പ്രസിഡന്റ് കെ.മുരളീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയ വിദഗ്ധൻ ഡോ:സയ്യിദ് ആദിൽ ഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകും.
മുൻകൂട്ടി ബുക്കിങ്ങിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9645042936, 9747447467
തിമിര നിർണ്ണയം, ഗ്ലോക്കോമ നിർണ്ണയം, ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയം, കാഴ്ച പരിശോധന എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്. മെഡിസെപ്പ്, ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഉള്ളവർക്ക് തികച്ചും സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നു. ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ തിമിര ശസ്ത്രക്രിയ സൗകര്യം. ക്യാമ്പിൽ പങ്കെടുത്തവർക്ക് വളരെ കുറഞ്ഞ നിരക്കിൽ കണ്ണടകൾ ലഭ്യമാക്കുന്നു.