2023 ചെറുധാന്യ വർഷം ; മുല്ലക്കൊടി എ.യു.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു


മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ 2023 - ചെറുധാന്യ വർഷത്തിന്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. പലഹാര പ്രദർശനം, ചെറുധാന്യ വിഭവങ്ങളുടെ പ്രദർശനം, ചെറുതല്ല ചെറുധാന്യം ബോധവൽക്കരണ ക്ലാസും നടത്തി. മയ്യിൽ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് പി.വി ബോധവൽക്കരണ ക്ലാസെടുത്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.വി സുധാകരൻ അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രേസ് സതി കെ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ശുക്കൂർ കെ.പി നന്ദിയും പറഞ്ഞു.





Previous Post Next Post