സൗജന്യ ക്യാൻസർ പരിശോധനയും പ്രതിരോധ ബോധവൽകരണ ക്ലാസും ഡിസംബർ 23 ന്


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് മെഡിക്കൽ സെൻ്ററും ഓൺക്യൂർ ക്യാൻസർ പ്രിവൻഷൻ സെൻ്ററും സംയുക്തമായി നടത്തുന്ന സൗജന്യ കാൻസർ പരിശോധനയും പ്രതിരോധ ബോധവൽക്കരണ ക്ലാസും ഡിസംബർ 23 ശനിയാഴ്ച രാവിലെ 9.30 ന് ദാറുൽ ഹസനാത്ത് ഹൈസ്ക്കൂളിൽ വെച്ച് നടക്കും. രാവിലെ 8.30 ന് രജിസ്ട്രേഷൻ നടക്കും. ഡോ. ദീപ്തി ടി.ആർ സൗജന്യ പരിശോധനക്ക് നേതൃത്വം നൽകും. നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷനാവും. 

സയ്യിദ് അലി ബാ അലവി തങ്ങൾ മുഖ്യ പ്രഭാഷകനാകും. ഡോ.അബ്ദുല്ല.കെ .പി ബോധവൽകരണം നടത്തും. ഡോ.അബ്ദുൽ സലാം പി.കെ ഉപഹാര സമർപ്പണം നടത്തും. ഡോ. നാഗ ശ്രീനു നായിക്, മുഹമ്മദലി ആറാംപീടിക, മോഹനാംഗൻ മാരാർ, ബൈജു.കെ, ദാമോദരൻ മാസ്റ്റർ, ആസാദ് വാരം റോഡ്, ശൈജു.സി, എം.ടി മുഹമ്മദ് പങ്കെടുക്കും.

 മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടുക:0497 2797 702,7025027200

Previous Post Next Post