കൊളച്ചേരി :- കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും ഗ്രനേഡ്ജലപീരങ്കി എന്നിവ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, മുൻബ്ലോക്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ, മുൻ മണ്ഡലം പ്രസിഡണ്ട് ബാലസുബ്രഹ്മണ്യം, മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് എം.സജിമ, മഹിളാ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി വി.സന്ധ്യ, ബൂത്ത് പ്രസിഡണ്ട്മാരായ എം.ടി അനിൽ, എ.ഭാസ്കരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതാക്കന്മാർ സി.പി മൊയ്തു, കെ.പി മുസ്തഫ, എം.ടി.അനീഷ് , കെ. ബാബു , സി.കെ സിദ്ദീഖ് എം.ബി ചന്ദന , വത്സൻ പാട്ടയം , സംഗീത് ഭാസ്കരൻ , എം.ബി അരവിന്ദാക്ഷൻ , അഹമ്മദ് കുട്ടി, സാദിഖ്എടകക്കെ തുടങ്ങിയവർ നേതൃത്വം നൽകി.