പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു


പയ്യന്നൂർ :- പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. കാങ്കോൽ നോർത്ത് വായനശാലക്ക് സമീപത്തെ ബിജെപി - കർഷകമോർച്ച സംസ്ഥാന മീഡിയ കോ - കൺവീനറും ഏറ്റുകുടുക്ക എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനുമായ സി.കെ രമേശന്റെയും വി.അനുപ്രിയയുടെയും മകൾ വി.ആതിര (28) യാണ് മരിച്ചത്.

മൂന്നുവർഷം മുമ്പായിരുന്നു ആതിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരം 3 മണിയോടെ ആൺകുഞ്ഞിന് ജന്മവും നൽകി. പിന്നീട് രക്തസമ്മർദ്ദം കുറയുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും ചെയ്തതിനാൽ ബന്ധുക്കൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ഭർത്താവ് കെ.വി.അഭയ് (ഗൾഫ്).

സഹോദരി : അനശ്വര. 

Previous Post Next Post