സ്ത്രീധനത്തിനെതിരെ രാത്രി നടത്തം സംഘടിപ്പിച്ചു

 

കമ്പിൽ:-കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരെ സധൈര്യം മുന്നോട്ട് എന്ന പേരിൽ രാത്രി നടത്തം സംഘടിപ്പിച്ചു.കമ്പിൽ ബസാറിൽ നിന്ന് ആരംഭിച്ച് M.N. ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിനു മുമ്പിൽ രാത്രി നടത്തം സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി .എം . പ്രസീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. സി രമണി ടീച്ചർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 

ചടങ്ങിൽ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് കെ.കെ.നിഷ  അധ്യക്ഷത വഹിച്ചു. ജില്ലാ  സെക്രട്ടറി വി. സന്ധ്യ, സി.ഒ. ശ്യാമള ടീച്ചർ,അനില, സുനിത അബൂബക്കർ , കൊളച്ചേരി മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് എം സജിമ , മയ്യിൽ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് കെ. ലീലാവതി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post