കുസാറ്റ് അപകടം ; പ്രിൻസിപ്പാളടക്കം ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്
കൊച്ചി :- മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരുടെ ജീവനെടുത്ത കുസാറ്റ് അപകടത്തിൽ ആറ് പേര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. പ്രിൻസിപ്പാളിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപര്‍ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. കൊച്ചി ശാസ്ത്ര സര്‍വകലാശാല സിന്റിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. പരിപാടി പൊലീസിനെ അറിയിക്കാത്തതില്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും സിന്റിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയര്‍ന്നിരുന്നു. കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് ഉപസമതി വൈസ് ചാൻസലര്‍ക്ക് നല്‍കിയിരുന്നു.