പാനൂർ വടക്കെ പൊലിയൂർ കുരുടൻകാവ് ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു


കണ്ണൂർ :- ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂർ വടക്കെ പൊലിയൂർ കുരുടൻകാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രിയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ആന ഇടഞ്ഞതോടെ ഉത്സവത്തിന് എത്തിയ ആളുകൾ ചിതറിയോടി. ഇതേത്തുടർന്ന് സ്ഥലത്ത് പരിഭ്രാന്തി പടർന്നു.

ആർക്കും കാര്യമായ പരിക്കുകളൊന്നുമില്ല. ഇടഞ്ഞ ആന സമീപത്തെ വീടിൻ്റെ പറമ്പിൽ കയറി നിലയുറപ്പിച്ചു. പുലർച്ചെ വെറ്റിനറി സർജൻ അടക്കമുള്ളവർ സ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു.

Previous Post Next Post