മയ്യിൽ :- എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ സംഘടിപ്പിച്ച ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മത്സരത്തിൽ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി.
അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നാഷണൽ ഖുരേഷ് ഗുസ്‌തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടി. മയ്യിൽ ചൈനീസ് കെൻപോ കരാട്ടെ ആന്റ് കിക്ക് ബോക്‌സിങ് ഡോജോ സീനിയർ വിദ്യാർഥി കൂടിയാണ് സുഫിയാൻ.
മുഹമ്മദലി - സുമയ്യ ദമ്പതികളുടെ മകനാണ്. മയ്യിൽ ഐടിഎം കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.