കമ്പിൽ :- കുമ്മായക്കടവ് സ്വഫാ ഖുർആൻ കോളേജിൽ വെച്ച് ഡിസംബർ 15ന് നടക്കുന്ന വാർഷിക ഖുർആൻ പ്രഭാഷണ പരിപാടിയുടെ പ്രാദേശിക പ്രവർത്തക സമിതി രൂപീകരിച്ചു. ഹാഫിള് അബ്ദുല്ല ഫൈസിയുടെ അധ്യക്ഷത വഹിച്ചു.
ഷാജിർ മാസ്റ്റർ ,ജംഷീർ മാസ്റ്റർ, അബ്ദുൽ ഖാദർ, മഹ്‌റൂഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 25 അംഗങ്ങളടങ്ങുന്ന സമിതിക്കാണ് രൂപീകരിച്ചു. തുടർന്ന് ഫണ്ട് ഉദ്‌ഘാടനവും പോസ്റ്റർ പ്രകാശന ചടങ്ങും നടന്നു. സ്വഫാ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഹഫ്‌സ് സംഘടിപ്പിക്കുന്ന വാർഷിക പരിപാടി വൻ വിജയമാക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു.