പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. കൊടിയേറ്റത്തിനുശേഷം ശനിയാഴ്ച വൈകിട്ട് നടന്ന മുത്തപ്പൻ വെള്ളാട്ടവും ഞായറാഴ്ച പുലർച്ചെ നടന്ന തിരുവപ്പനയും ദർശിക്കാൻ നിരവധിപേരെത്തി. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച വിവിധ കാഴ്ചവരവ് സംഘങ്ങളെ തിരിച്ചയക്കുന്ന ചടങ്ങുകളും നടന്നു.
ഡിസംബർ നാലിനും അഞ്ചിനും പുലർച്ചെ തിരുവപ്പനയും നാലിന് വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവും ഉണ്ടാകും. അഞ്ചിന് വൈകിട്ട് മൂന്നുമുതൽ അഞ്ചുവരെ വെള്ളാട്ടം കെട്ടിയാടും. ആറിന് രാവിലെ തിരുവപ്പന ഉണ്ടായിരിക്കില്ല. കലശാട്ടവും തുടർന്ന് കൊടിയിറ ക്കൽ നടക്കും. മുത്തപ്പൻ കഥകളി യോഗത്തിന്റെ കഥകളി അഞ്ചിനും ആറിനും നടക്കും.