മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ കമ്മിറ്റി മുഖാമുഖ വർത്തമാനം നടത്തി



പന്ന്യങ്കണ്ടി :- മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ കമ്മിറ്റി മുഖാമുഖ വർത്തമാനം സംഗമം നടത്തി. കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രെഷറർ പി.പി.സി മുഹമ്മദ്‌ കുഞ്ഞി ഉൽഘാടനം നിർവഹിച്ചു . പഞ്ചായത്ത്‌ നിരീക്ഷകൻ മൻസൂർ പാമ്പുരുത്തി മുഖാമുഖ വർത്തമാനം കോ ഓർഡിനേറ്റ് ചെയ്തു. മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് - എം.എസ് .എഫ് ശാഖ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ചന്ദ്രിക ക്യാമ്പയിൻ , യൂത്ത് ലീഗ് യൂത്ത് മാർച്ച്‌, യു ഡി ഫ് വിചാരണ സദസ്സ് തുടങ്ങിയവ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മമ്മു.പി അധ്യക്ഷത വഹിച്ചു. പി.കെ റഹീം മാസ്റ്റർ, പി.പി ഖാലിദ് ഹാജി, റമീസ് എ.പി, സാലിം പി.ടി.പി എന്നിവർ സംസാരിച്ചു. മുഷ്താഖ് ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഹീസ് കെ.പി സ്വാഗതവും ട്രഷറർ അബ്ദു പറമ്പിൽ നന്ദിയും പറഞ്ഞു.

Previous Post Next Post