കൊളച്ചേരി :- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ആം ജന്മദിനം പതാക ഉയർത്തിയും ജന്മദിന കേക്ക് മുറിച്ചും കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിനു മുമ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതൻ പതാക ഉയർത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് ജന്മദിന സന്ദേശം നൽകി. തുടർന്ന്ജന്മദിന കേക്ക് മുറിച്ച് മണ്ഡലം പ്രസിഡണ്ട് ടി. പി സുമേഷും കെ.അച്ചുതനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങുകൾക്ക് സുനിത അബൂബക്കർ ചന്ദന എം.പി ,വത്സൻ പാട്ടയം ,സി.കെ സിദ്ദീഖ് , കെ.ബാബു, എം.ടി അനീഷ്, കെ.പി മുസ്തഫ , എ.ഭാസ്കരൻ , പി.പി ശാദിലി, എറമുള്ളാൻ , സംഗീത് ഭാസ്ക്കർ, കെ.ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.