കല്യാശ്ശേരി :- കല്യാശ്ശേരിമണ്ഡലത്തിലെ 11 വില്ലേജ് ഓഫീസുകള്‍ക്കും എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയുടെ വിതരണോദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു.
കടന്നപ്പള്ളി, പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, പട്ടുവം, മാടായി, മാട്ടൂല്‍, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി എന്നീ വില്ലേജ് ഓഫീസുകള്‍ക്ക് കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ വാങ്ങുന്നതിന് ഒമ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്. എ ഡി എം കെ കെ ദിവാകരന്‍, പയ്യന്നൂര്‍ തഹസില്‍ദാര്‍ എം കെ മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.