സയന്‍സ് പാര്‍ക്കില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

 


കണ്ണൂർ:-ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കിലെ നവീകരിച്ച ഓഫീസ്, ഡിജിറ്റല്‍ ലൈബ്രറി, ഓഡിയോ വിഷ്വല്‍ ത്രീഡി ഷോ തിയറ്റര്‍ എന്നിവ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും ഡിജിറ്റല്‍ ലൈബ്രറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യനും ഓഡിയോ വിഷ്വല്‍ ത്രീഡി ഷോ തിയറ്റര്‍ തിരുവനന്തപുരം വി എസ് എസ് സി ടെക്‌നോളജി ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഷീജു ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രേമരാജന്‍, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ വി വിനോദ്, നിര്‍മ്മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ കം എക്‌സിക്യൂട്ടീവ് സെക്രട്ടറി സജിത്ത് കെ നമ്പ്യാര്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി കേളോത്ത്, ഡെമോണ്‍സ്‌ട്രേറ്റര്‍ കെ കെ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷീജു ചന്ദ്രന്‍ ബഹിരാകാശ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 31.33 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

Previous Post Next Post