ജാഗ്രതൈ ! വിവാഹവീടുകളിൽ മോഷണം പതിവാകുന്നതായി പരാതി


മയ്യിൽ :- വിവാഹവീടുകളിൽ മോഷണം നടത്തി രക്ഷപ്പെടുന്നതായി പരാതി. വിവാഹവീടുകളിലെ തിരക്കിലാണ് സ്വർണാഭരണവും പണവും അപഹരിക്കുന്നതായി തെളിഞ്ഞത്. ഒരു സ്ത്രീ കുട്ടികളുമായെത്തിയാണ് ഇത്തരം മോഷണങ്ങൾ നടത്തുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ മോഷ്ടിച്ച ആഭരണങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് പതിവ്.

കഴിഞ്ഞദിവസം ചെറുപഴശ്ശിയിലെ ഒരുവീട്ടിൽനിന്ന് പിഞ്ചുകുട്ടിയുടെ വള മോഷ്ടിച്ചതായി മനസ്സിലാക്കിയവർ പോലീസിൽ പരാതിപ്പെട്ടെങ്കിലും ആളെ കണ്ടെത്താനായില്ല.
സമാനസംഭവം പാലത്തുങ്കര, കൊളച്ചേരി, മാണിയൂർ, മയ്യിൽ ഭാഗങ്ങളിലുമുണ്ടായിട്ടുണ്ടെന്ന് പറയുന്നു. 

മിക്കവരും വിവാഹവീട്ടിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സംഭവം പുറത്തറിയിക്കാതിരിക്കുകയാണ്. പരിചയമില്ലാത്തവർ വിവാഹവീട്ടിലുണ്ടെന്ന് മനസ്സിലാക്കിയാൽ പോലീസിൽ അറിയിക്കണമെന്ന് മയ്യിൽ ഇൻസ്പെക്ടർ അറിയിച്ചു.

Previous Post Next Post