തളിപ്പറമ്പ് :- ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മേളയുടെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് വൈകിട്ട് ആറ് മണിക്ക് കോട്ടക്കുന്നിലെ ആന്‍ഫീല്‍ഡ് ടര്‍ഫില്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.
സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് കായിക മേളയ്ക്ക് തുടക്കമാകുന്നത്. ഫുട്‌ബോള്‍ മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 30000 രൂപ. രണ്ടും മൂന്നും നാലും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20000, 5000, 5000 രൂപ വീതം സമ്മാനത്തുക നല്‍കും.
ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് എന്നിവയും കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് മൊറാഴ ഗ്രാമീണ ഗ്രന്ഥാലയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും.
ഡിസംബര്‍ 9, 10 തീയതികളിലായി ബ്രദേഴ്‌സ് കൂവേരി ഗ്രൗണ്ടില്‍ നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ നിര്‍വഹിക്കും. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ പത്തിന് മയ്യില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.