ശബരിമലയിലെ തിരക്ക് ; വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ കയറ്റരുത് - ഹൈക്കോടതി


കൊച്ചി : ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ഇപ്പോഴത്തെ സാഹചര്യവും പ്രതീക്ഷിച്ചതല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് വിലയിരുത്തിയ ഹൈക്കോടതി ദേവസ്വം ബെഞ്ച്, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവ‍ര്‍ത്തിച്ചു. ശബരിമലയിലേക്കുള്ള പ്രവേശനം ഉചിതമായ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ സന്നിധാനത്തേക്ക് പറഞ്ഞുവിടണ്ട. സ്‌പോട്ട് ബുക്കിങ് കൂടുതൽ ചെയ്യുന്നത് മലയാളികളാണ്.

സ്പോട്ട് ബുക്കിങിന്റെ എണ്ണം നിയന്ത്രിക്കണം. സ്പോട്ട് ബുക്കിങ് പരിധി സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കണം തിരക്കിനെ തുട‍ര്‍ന്ന് തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്ത് കിടക്കുന്ന എരുമേലിയിലെ സ്ഥിതിയെന്താണെന്നും കോടതി ആരാഞ്ഞു. വെർച്വൽ ക്യൂ ബുക്കിങ് 80000 ആയാൽ സ്പോട്ട് ബുക്കിങ് 5000 അല്ലെങ്കിൽ 10000 ആക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു. ശബരിമലയിലെ തിരക്ക് സംബന്ധിച്ച എ‍ഡ‍ിജിപിയുടെ റിപ്പോർട്ട് 2 മണിക്ക് സമർപ്പിക്കാൻ നിർദേശം. അതിന് ശേഷം ശബരിമല വിഷയം കോടതി വീണ്ടും പരിഗണിക്കും. 

Previous Post Next Post