മയ്യിൽ:-ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം വിവിധ പരിപാടികളോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകൻ വി സി മുജീബ് നേതൃത്വം നൽകി. എ ഒ ജീജ, കെ പി ഷഹീമ, എം പി നവ്യ, കെ വൈശാഖ് എന്നിവർ സംസാരിച്ചു.