ഇന്ന് ലോക എയ്ഡ്‌സ് ദിനം


ഇന്ന് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം ( World aids day 2023). എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനാചരണം.

ഏകദേശം 38 ദശലക്ഷം ആളുകൾ ലോകമെമ്പാടും എച്ച്ഐവി/എയ്ഡ്സ് ബാധിതരാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് 91 ശതമാനം ആളുകളും വൈറസ് ബാധിച്ചത്. വർഷങ്ങളായി എച്ച്‌ഐവി/എയ്ഡ്‌സിന്റെ എണ്ണം കുറഞ്ഞുവെങ്കിലും രോഗത്തെ ഉന്മൂലനം ചെയ്യുന്നതിൽ ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

രോഗബാധിതരിൽ 90 ശതമാനവും 15-നും 49-നും ഇടയിൽ പ്രായമുള്ളവരാണ്. എയ്ഡ്‌സ് ബാധിതരോട് വിവേചനം കാണിക്കാതിരിക്കാനുള്ള സമൂഹത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന 'സമുദായങ്ങൾ നയിക്കട്ടെ' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. 

1988 ൽ ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിച്ചു. അതിനുശേഷം എല്ലാ വർഷവും ഡിസംബർ 1 ന് അത് ആചരിച്ചുവരുന്നു. ഇന്ത്യയടക്കം 189 രാജ്യങ്ങൾ ഡിസംബർ 1 എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത് രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു.


Previous Post Next Post