മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു

 


മയ്യിൽ:- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ കൺവെൻഷനും മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങും കെപിസിസി മെമ്പറും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കെ.സി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. 

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനമേറ്റ ഭാരവാഹികൾക്ക് ആശംസ നേർന്നു കൊണ്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെപി ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. ഗണേശൻ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം. ശിവദാസൻ,  മഹിളാ  കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിഷ കുറ്റിയാട്ടൂർ,കെ. എസ്. എസ്. പി. എ.കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. സി രാജൻ മാസ്റ്റർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രതീഷ് കോർളായി,ഒ. ഐ.സി.സി. നേതാവ് മുഹമ്മദ് കുഞ്ഞി കോർളായി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ. കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, സ്വാഗതവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post