കണ്ണൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വേളം ശക്തി സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും


മയ്യിൽ :- കണ്ണൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വേളം ശക്തി സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 15മുതൽ 17വരെ വേളം പൊതുജന വായനശാല ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ണൂർ ക്രൈം ബ്രാഞ്ച് S.P പി.പി സദാനന്ദൻ ഉദ്ഘാടനം ചെയ്യും.കണ്ണൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മനോജ്‌ പട്ടാന്നൂർ അധ്യക്ഷത വഹിക്കും.

കണ്ണൂർ ജില്ലയിലെ 12 പുരുഷ ടീമും, 4 വനിതാ ടീമും പങ്കെടുക്കും. പത്തനംതിട്ടയിൽ വെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടേ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.



Previous Post Next Post