തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. പുലർച്ചെ 4:30ന് ചെന്നൈയിൽ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന് ട്രെയിൻ കോഴിക്കോട്ടെത്തും. സ്പെഷ്യൽ വന്ദേഭാരത് ടെയിന് പാലക്കാട്, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തും കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിരുന്നു. ചെന്നൈ - കോട്ടയം റൂട്ടിലാണ് നേരത്തെ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചത്.