നൂഞ്ഞേരി കോളനി അങ്കണവാടിയിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

 


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ICDS എടക്കാട് അഡീഷണലിന് കീഴിലുള്ള നൂഞ്ഞേരി കോളനി അങ്കണവാടിയിൽ വെച്ച് ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 10  മണിക്ക് രക്ഷിതാക്കളും കുട്ടികളും ചേർന്ന്ക്രിസ്മസ് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. 

ശേഷം ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ കുഞ്ഞുകൂട്ടുകാരുടെ മനോഹരമായ ഘോഷയാത്രയിലൂടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ അറിയിച്ചു. കുഞ്ഞുകൂട്ടുകാർ തമ്മിൽ  ക്രിസ്മസ്സ് സമ്മാനങ്ങൾ കൈമാറി.കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.


Previous Post Next Post