കണ്ണൂർ: - കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ രക്ത ദാനസേന രൂപീകരണത്തിന്റെ ലോഗോ പ്രകാശനം മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ഫോറം ചെയർമാൻ പ്രജിത്ത് ടി.സി ലോഗോ ഏറ്റുവാങ്ങി.
വി.എ.നാരായണൻ , കെ.രമേശൻ , വി.മണി കണ്ഠൻ, സി.വി.എ ജലീൽ , സജീവ് മാറോളി , വി.വി. പ്രകാശൻ , മഹേഷ് ചെറിയാണ്ടി, കെ.സി. ശ്രീജിത്ത്, എം.സി. രേഷ് കുമാർ , വിനോദ് പരിയാരം , ഷിജിൻ കയനി, ജനീഷ് കാരായി, യദുകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.