കരിങ്കൽക്കുഴി KS & AC, വനിതാ വേദി വാർഷികാഘോഷം ; നാട്ടുത്സവത്തിന് നാളെ സമാപനമാകും


കരിങ്കൽക്കുഴി :- KS&AC യുടെ 48-ാമത് വാർഷികവും കരിങ്കൽക്കുഴി വനിതാ വേദിയുടെ മുപ്പതാം വാർഷികവും നാട്ടുത്സവമായി ഈ വർഷം ജനുവരി മാസം മുതൽ നടന്നുവരികയാണ്. ഒരു വർഷം നീണ്ട ഈ ഉത്സവ പരിപാടികൾ നാളെ ഡിസംബർ 28 ന് നടക്കുന്ന കലാസന്ധ്യയോടു കൂടി സമാപിക്കും. ഗാനോത്സവം, ചിത്രോത്സവം, ചലച്ചിത്രോത്സവം, കായികോത്സവം, സാഹിത്യോത്സവം, നൃത്തോത്സവം എന്നീ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. 

കൊളച്ചേരിയുടെ നാടകാചാര്യനും ഇറ്റാക്സ് കോളേജ് സ്ഥാപകനും KS & ACയുടെ രക്ഷാധികാരിയുമായ ഈയിടെ അന്തരിച്ച ചന്ദ്രൻ തെക്കയിലിന്റെ നാമധേയത്തിൽ നണിയൂർ എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ സമാപന പരിപാടി അരങ്ങേറും . പ്രശസ്ത കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ എം.എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.വി ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ സമ്മാനവിതരണം നിർവഹിക്കും.കെ എസ് ആൻഡ് എ സി യുടെയും വനിതാവേദിയുടെയും ആദ്യകാല സാരഥികളെ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി നാരായണൻ ആദരിക്കും.

തുടർന്ന് ദർപ്പണ സ്കൂൾ ഓഫ് ആർട്സ് അണിയിച്ചൊരുക്കുന്ന നൃത്തോത്സവം അരങ്ങേറും. തോമസ് കേളംകൂർ രചനയും രവി ഏഴോം സംവിധാനവും നിർവഹിച്ച കെ എസ് ആൻഡ് എസി യുടെ പുതിയ നാടകം 'പരിപാവനമായ ഒരു അസംബന്ധം അവതരിപ്പിക്കും .തുടർന്ന് വനിതാവേദി അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളെ കോർത്തിണക്കി 60 ഓളം പേർ അണിനിരക്കുന്ന ഫ്യൂഷൻ ഡാൻസ് അരങ്ങിലെത്തും.

Previous Post Next Post