മയ്യിൽ :- കെ.എസ്.എസ്. പി എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം ആചരിച്ചു.
പ്രസിഡണ്ട് എം.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം വി.വി. ഉപേന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ കുറിച്ച് ഡോ. ഇ.കെ. അരുണിമ ക്ലാസെടുത്തു.
സി.ശ്രീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ, കെ.സി. രമണി ടീച്ചർ, പി.ശിവരാമൻ, സി.ഒ.ശ്യാമള, പി.പി.അബ്ദുൾ സലാം, കെ.സി.രാജൻ മാസ്റർ എന്നിവർ പ്രസംഗിച്ചു.