UDF വിചാരണ സദസ്സ് ; കൊളച്ചേരിയിലെ മേഖലാ സംഗമങ്ങൾക്ക് ഇന്ന് തുടക്കമാവും


കൊളച്ചേരി :- പിണറായി സർക്കാറിനെതിരെ ഡിസംബർ 22 വെള്ളിയാഴ്ച്ച തളിപ്പറമ്പിൽ   സംഘടിപ്പിക്കുന്ന UDF കുറ്റവിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിലുള്ള 3 മേഖലാ പ്രവർത്തക സംഗമങ്ങൾക്ക് ഇന്ന് ഡിസംബർ 15 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ തുടക്കമാകും. കൊളച്ചേരി മേഖലാ സംഗമത്തിൽ പാമ്പുരുത്തി, കമ്പിൽ, പാട്ടയം, പന്ന്യങ്കണ്ടി, നണിയൂർ, കൊളച്ചേരി പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുക്കും. 

നാളെ ഡിസംബർ 16 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചേലേരിമുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ കൊളച്ചേരിപ്പറമ്പ്, വളവിൽ ചേലേരി, ചേലേരി സെൻട്രൽ, കായച്ചിറ, ദാലിൽ, കയ്യങ്കോട്, നൂഞ്ഞേരി, കാരയാപ്പ് പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കും.

ഡിസംബർ 17 ഞായറാഴ്ച്ച വൈകുന്നേരം 6.30 ന് പള്ളിപ്പറമ്പ് മുസ്‌ലിം ലീഗ് ഓഫീസിൽ നടക്കുന്ന യുഡിഫ് സംഗമത്തിൽ പള്ളിപ്പറമ്പ്, കോടിപ്പോയിൽ, പെരുമാച്ചേരി പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് സംഘാടക സമിതി അറിയിച്ചു.

     

                       

Previous Post Next Post