കൊളച്ചേരി :- പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് 22 - ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ 3 മേഖലാ തലത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമങ്ങൾക്ക് ഇന്നലെ കൊളച്ചേരി മേഖലയിൽ തുടക്കമായി
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന സംഗമം യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി കുറ്റ വിചാരണ സദസ് പ്രോഗ്രാം വിശദീകരിച്ചു. പാമ്പുരുത്തി, കമ്പിൽ, പാട്ടയം, പന്ന്യങ്കണ്ടി, നണിയൂർ, കൊളച്ചേരി പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് സംഘാടക സമിതി കൺവീനർ കെ.ബാലസുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ഷമീമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി അബ്ദുൽ സലാം, എം.റാസിന, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, പി.കെ.പി നസീർ, എം.കെ മൊയ്തു ഹാജി, സി.കെ സിദ്ധീഖ്, ജാബിർ പാട്ടയം, പി.മുഹമ്മദ് ഹനീഫ, കെ.പി മുസ്തഫ, എ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.
ഇന്ന് ഡിസംബർ 16 ശനിയാഴ്ച 4 മണിക്ക് ചേലേരി മുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചേലേരി മേഖലാ സംഗമത്തിൽ കൊളച്ചേരിപ്പറമ്പ്, വളവിൽ ചേലേരി, ചേലേരി സെൻട്രൽ, എടക്കൈ, കായച്ചിറ, ദാലിൽ, കയ്യങ്കോട്, നൂഞ്ഞേരി, കാരയാപ്പ് പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കും.