മയ്യിൽ :- മലപ്പട്ടം ചൂളിയാട് കടവ് വളവിൽ ടിപ്പർലോറിയിടിച്ച് UKG വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ചേലേരി എടക്കൈതോടിലെ ഷംസു കൂളിയാലിൻ്റെ മകൻ മുഹമ്മദ്ത്വാഹ(6)യാണ് മരണപ്പെട്ടത്. മയ്യിൽ LP സ്കൂൾ വിദ്യാർത്ഥിയാണ്.
ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. സ്കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറി ഇടിച്ച മുഹമ്മദ്ത്വാഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആസ്പത്രിയിലാണുള്ളത്.