നാറാത്ത് :- നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആരാധനാ മഹോത്സവം 2024 ജനുവരി 12,13,14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ബഹു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
ജനുവരി 12 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് പൂജനീയ സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമർത്ഥന
ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവത്താഴകൂവം അളന്ന് തിരുവത്താഴ പൂജ. തുടർന്ന് 6.30ന് തിരുവാതിരയും 7 മണിക്ക് നാറാത്ത് വൈദേഹി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ
ജനുവരി 14 ഞായറാഴ്ച രാവിലെ മുതൽ അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം, ഉഷപ്പൂജ, വിശേഷാൽ 16 പൂജ ഒറ്റക്കലശത്തോടുകൂടി ഉപദേവന്മാരുടെ പൂജകൾ. രാവിലെ 11 30ന് മാസ്റ്റർ ആദിനാഥ് ഗോവിന്ദ്, ശിവജിത്ത് സാജൻ എന്നിവരുടെ ഇരട്ട തായമ്പക തുടർന്ന് അഷ്ടപതി. വൈകുന്നേരം അഞ്ചുമണിക്ക് സോപാനരത്നം കലാചാര്യ പയ്യന്നൂർ കൃഷി മണിമാരാർ & പാർട്ടിയുടെ വാദ്യം കേളികൊട്ട്. രാത്രി 7 മണിക്ക് കലാമണ്ഡലം വൈശാഖ് & പാർട്ടിയുടെ നാദസ്വര സേവ ഇരട്ടത്തായമ്പക, കാഴ്ചശീവേലി, അഷ്ടപദി, പഞ്ചവാദ്യം , മേളം, തിടമ്പു നൃത്തം ബ്രഹ്മ ശ്രീ ചേതൻ അഗ്ഗിത്തായ, തച്ചങ്ങാട്, തുടർന്ന് അത്താഴ പൂജയും ഉണ്ടായിരിക്കും.