കാണ്ണാടിപ്പറമ്പ് മാതോടത്ത് പട്ടാപ്പകൽ മോഷണം ; ആറര പവനും 15000 രൂപയും കവർന്നു


കണ്ണാടിപ്പറമ്പ് :- മാതോടം വാക്കര ഭാഗത്ത് വീട്ടിൽ പട്ടാപ്പകൽ മോഷണം. ആറര പവനും 15000 രൂപയും കവർന്നു. എൺപത്തിയഞ്ചുകാരിയായ കമലാക്ഷിയെ വീട്ടിലാക്കി മകൾ പുഷ്പ പുറത്തേക്ക് പോയ സമയത്താണ് വീട്ടിൽ മോഷണം നടന്നത്. കമലാക്ഷിക്കു കേൾവിക്കുറവുണ്ട്. മയ്യിൽ പോലീസ് കേസെടുത്തു. ഇവർ വീട്ടിനു പുറത്തുള്ളപ്പോഴാണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. 

Previous Post Next Post