പാമ്പുരുത്തി പള്ളി ഉറൂസ് ഫെബ്രുവരി 2 ന് തുടക്കമാകും


പാമ്പുരുത്തി :- ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി ഉറൂസ് ഫെബ്രുവരി 2,3,4 (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി 2 വെള്ളിയാഴ്ച ജുമുഅഃ നിസ്കാരാനന്തരം ജലാലുദ്ദീൻ തങ്ങൾ വളപട്ടണം പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാകും. രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യും. അബൂബക്കർ സിദ്ദീഖ് അസ്ഹരി പ്രഭാഷണം നിർവഹിക്കും.

ഫെബ്രുവരി 3 ശനിയാഴ്ച രാത്രി 8 മണിക്ക് ജില്ലാ തല മാഷപ്പ് മത്സരവും തുടർന്ന് മാണിയൂർ ഇശൽ സംഘം അവതരിപ്പിക്കുന്ന താജ്ദാരേ മദീന ബുർദ മജ്‌ലിസ് അരങ്ങേറും. 

ഫെബ്രുവരി 4 ഞായറാഴ്ച ഉച്ചയ്ക്ക് മൗലിദ് പാരായണവും അന്നദാനവും രാത്രി സലീം വാഫി അമ്പലക്കണ്ടി മുഖ്യ പ്രഭാഷണവും നിർവഹിക്കും. ഹാഫിസ് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പി ദുആ മജ്‌ലിസിന് നേതൃത്വ നൽകും.

Previous Post Next Post