അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; പരിയാരം മെഡിക്കൽ കോളേജിന് 20000 രൂപ പിഴ


പരിയാരം :- ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പരിയാരം മെഡിക്കൽ കോളജ് കോംപ്ലക്സിൽ മാലിന്യ സംസ്കരണത്തിൽ അപാകതകൾ കണ്ടെത്തി. മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതായും അശാസ്ത്രീയമായി കൈകാര്യം ചെയ്തതായും കണ്ടെത്തി. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറി മാലിന്യം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതായും സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് 20000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.

 പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷീബ പി. എന്നിവർ പങ്കെടുത്തു.

Previous Post Next Post