മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബേങ്ക് 'ഊർവരം 2023' പദ്ധതിയിൽ ചെറുപഴശ്ശി ALP സ്കൂളിൽ പച്ചക്കറി ചട്ടിയും തൈകളും വിതരണം ചെയ്തു


മയ്യിൽ :- ഊർവ്വരം 2023 ഹരിതം സഹകരണം മണ്ണിനെ അറിയാം വിത്തെറിയാം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്ന പച്ചക്കറി ചട്ടിയുടെയും തൈകളുടെയും വിതരണം ചെറുപഴശ്ശി ALP സ്കൂളിൽ നടന്നു. മുല്ലക്കൊടി ബേങ്ക് മാണിയൂർ ബ്രാഞ്ച് മാനേജർ ഇ.പി ജയരാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം നിർവ്വഹിച്ചു.

ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറി പ്രകാശനവും പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. മുല്ലക്കൊടി ബേങ്ക് ജീവനക്കാരനും പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ അഭിലാഷ് കണ്ടക്കൈ ഡയറി ഏറ്റുവാങ്ങി കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.വി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. അഭിലാഷ് കണ്ടക്കൈ സന്തോഷ് കെ.വി, ഷിജി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  







Previous Post Next Post