കൊളച്ചേരി :- മുല്ലക്കൊടി കോ-ഓപ്പ് റൂറൽബേങ്ക് സ്കൂളുകളിൽ നടപ്പിലാക്കിയ ഊർവരം 23 പരിപാടി കൊളച്ചേരി എ.യു.പി സ്കൂളിലെ ഉദ്ഘാടനം വാർഡ് മെമ്പർ സമീറ സി.വി നിർവഹിച്ചു. ബേങ്ക് വൈസ് പ്രസിഡന്റ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി ശ്രീ ഹരിദാസ് ബാബു, എസ്.ആർ.ജി കൺവീനർ എം.താരാമണി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.എം പ്രസീത സ്വാഗതവും സ്കൂൾ കാർഷിക ക്ലബ് കൺവീനർ സുഹറ വി.സി നന്ദിയും പറഞ്ഞു.