ഹജ്ജ് തീർത്ഥാടനം ; കേരളത്തിൽ നിന്നും 24,733 അപേക്ഷകർ


കരിപ്പൂർ :- ഈ വർഷത്തെ ഹജ് തീർഥാടനത്തിന് കേരളത്തിൽ നിന്ന് 24,733 അപേക്ഷകർ. 70 വയസ്സ് വിഭാഗത്തിൽ 1,266, മെഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 3,585, ജനറൽ വിഭാഗത്തിൽ 19,882 വീതം അപേക്ഷ ലഭിച്ചു. ഓരോ അപേക്ഷകളിലും സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ അപേക്ഷകരുടെ അന്തിമ കണക്ക് വ്യക്തമാകൂ എന്ന് സംസ്‌ഥാന ഹജ് കമ്മിറ്റി അധികൃതർ അറിയിച്ചു.

ലഭിച്ച അപേക്ഷകളിൽ 23,111 പേർക്ക് റജിസ്ട്രേഡ് കവർ നമ്പറുകൾ നൽകി. കവർ നമ്പർ മുഖ്യഅപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും. ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡി, പാ‌സ്പേഡ് എന്നിവ ഉപയോഗിച്ച് കവർ നമ്പർ പരിശോധിക്കാവുന്നതാണ്. രണ്ട് ദിവസങ്ങളിലായി ലഭിച്ച അപേക്ഷകളിൽ മാത്രമാണ് സൂക്ഷ്‌മ പരിശോധന നടത്തി കവർ നമ്പറുകൾ അനുവദിക്കാനുള്ളത്.

സൂക്ഷ്മ‌ പരിശോധന 18നു പൂർത്തിയാകുമെന്നും കവർ നമ്പർ ലഭിക്കാത്തവർ 19നു വൈകിട്ട് അഞ്ചിനകം ഹജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

ഫോൺ : 0483-2710717.

Previous Post Next Post