പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ 'ചങ്ങാതിക്കൂട്ടം' ദ്വിദിന സഹവാസ ക്യാമ്പ് ജനുവരി 25, 26 തീയ്യതികളിൽ നടക്കും. ജനുവരി 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 2 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് സൗത്ത് ജാൻസി ജോൺ മുഖ്യാതിഥിയാകും. വൈകുന്നേരം 3 മണി മുതൽ രവി ഏഴോം നേതൃത്വം നൽകുന്ന കളിചിരി മേളം, വൈകുന്നേരം 5 മണിക്ക് പാട്ട്കൂട്ടം, രാത്രി വാന നിരീക്ഷണം, ക്യാമ്പ് ഫയർ എന്നിവ ഉണ്ടായിരിക്കും.
ജനുവരി 26 വെള്ളിയാഴ്ച രാവിലെ 6 30ന് സ്നേഹസംവാദം. SMC മെമ്പർ ഹംസ മൗലവി നേതൃത്വം നൽകും. രാവിലെ 7 മണിക്ക് മോണിംഗ് വാക്ക്. 7.30 ന് പക്ഷി നിരീക്ഷണം, 9 മണി മുതൽ ലൈഫ് ഫ്രം ഡൽഹി റിപ്പബ്ലിക് ദിന പരിപാടി. രാവിലെ 11 മണിക്ക് ഈസി ഇംഗ്ലീഷ് മാസ്റ്റർ നേതൃത്വം നൽകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശ്രീജിത്ത് മാസ്റ്റർ ഇരിക്കൂറിന്റെ നേതൃത്വത്തിൽ സയൻസ് മാജിക്, 4 മണിക്ക് കുഞ്ഞിക്കൈകളിൽ കുഞ്ഞിത്തൈ . പിടിഎ പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടികൾക്ക് പച്ചക്കറി തൈ വിതരണം ചെയ്യും. വൈകുന്നേരം 4.30 ന് ക്യാമ്പിന് സമാപനമാകും.