മുസ്‍ലിം ലീഗ് ദേശരക്ഷായാത്ര ജനുവരി 25 ന് ആരംഭിക്കും


കണ്ണൂർ :- ‘ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം’ എന്ന മുദ്രാവാക്യവുമായി മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ദേശരക്ഷായാത്ര ജനുവരി 25-ന് വൈകിട്ട് നാലിന് പയ്യന്നൂർ ഗാന്ധിപാർക്കിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജാഥ ഫെബ്രുവരി അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പയ്യന്നൂരിലെ ഉദ്ഘാടനച്ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഏഴിന് ഉപ്പുസത്യാഗ്രഹ കേന്ദ്രമായ ഉളിയത്ത് കടവിൽ ഭരണഘടനാ പ്രതിജ്ഞയെടുത്ത്‌ പുളിങ്ങോത്തുനിന്ന് പ്രയാണമാരംഭിക്കും. വൈകിട്ട് ആറിന് പാലക്കോട്ട് സമാപിക്കും.

മറ്റു ദിവസങ്ങളിലെ പര്യടനം : -കല്യാശ്ശേരി മണ്ഡലം. സമാപനം പഴയങ്ങാടി. ജനുവരി 28-ന് അഴീക്കോട് മണ്ഡലം. സമാപനം കമ്പിൽ. 29-ന് തളിപ്പറമ്പ് മണ്ഡലം. സമാപനം തളിപ്പറമ്പ് സ്ക്വയർ. 30-ന് 11-ന് രക്തസാക്ഷിത്വ പ്രതിജ്ഞ. തുടർന്ന് പേരാവൂർ മണ്ഡലം പര്യടനം. സമാപനം കാക്കയങ്ങാട്. 31-ന് ഇരിക്കൂർ മണ്ഡലം. സമാപനം ശ്രീകണ്ഠപുരം. ഫെബ്രവരി ഒന്നിന് കൂത്തുപറമ്പ് മണ്ഡലം. സമാപനം കടവത്തൂർ. രണ്ടിന് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ ഇ.അഹമ്മദിന്റെ കബർ സിയാറത്തിനുശേഷം മട്ടന്നൂർ മണ്ഡലം പര്യടനം. സമാപനം മട്ടന്നൂർ ബസ്‌സ്റ്റാൻഡ്‌. മൂന്നിന് ധർമടം മണ്ഡലം. സമാപനം ചക്കരക്കല്ല്. നാലിന് തലശ്ശേരി മണ്ഡലം. സമാപനം തലശ്ശേരി ബസ്‌സ്റ്റാൻഡ്‌. ജില്ലാ ഭാരവാഹികൾ സ്ഥിരം ജാഥാംഗങ്ങളാണ്.

പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, മഹമ്മൂദ് കടവത്തൂർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൽസാരി തില്ലങ്കേരി, കെ.എ.ലത്തീഫ് അള്ളാംകുളം, വി.പി.വമ്പൻ, ടി.എ.തങ്ങൾ, ബി.കെ.അഹമ്മദ്, ഇബ്രാഹിം മുണ്ടേരി എന്നിവരും സംബന്ധിച്ചു.

Previous Post Next Post