വിമാനത്തവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് ; കേരളത്തിൽ 4 വർഷത്തിനിടെ പിടിച്ചത് 2291 കിലോ സ്വർണ്ണം


തിരുവനന്തപുരം :- കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തുന്നതിനിടെ 4 വർഷത്തിനുള്ളിൽ പിടികൂടിയത് 2291.51 കിലോഗ്രാം സ്വർണം. സ്വർണക്കടത്തിലും അതു പിടികൂടുന്നതിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. എന്നാൽ, കഴിഞ്ഞ വർഷം സ്വർണം പിടികൂടുന്നതിൽ കേരളത്തെ മറികടന്ന് മഹാരാഷ്ട്ര ഒന്നാമതെത്തി. 2023 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കേരള ത്തിൽ 542.36 കിലോഗ്രാം സ്വർണം പിടികൂടിയപ്പോൾ, മഹാരാഷ്ട്രയിൽ 997.51 കിലോ ഗ്രാം ആണ് പിടികൂടിയ സ്വർണ്ണം.

 2020, 21, 22 വർഷങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് യഥാക്രമം 191.43 കിലോഗ്രാം, 119.22 കിലോ ഗ്രാം, 535.65 കിലോ ഗ്രാം വീതവും കേരളത്തിൽ നിന്ന് 406.39 കിലോഗ്രാം, 586.95 കിലോഗ്രാം, 755.81 കിലോഗ്രാം വീതവുമാണ് സ്വർണം പിടികൂടിയത്. വജ്രം ഉൾപ്പെടെ വിലപിടിപ്പുള്ള കല്ലുകൾ കേരളത്തിൽ കള്ളക്കടത്തായി എത്തിയതു പിടികൂടിയിട്ടില്ലെന്നു കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

 

Previous Post Next Post