കൊളച്ചേരിപ്പറമ്പ് AKG വായനശാലയുടെ ആഭിമുഖ്യത്തിൽ "വരൂ മാനവിക ഇന്ത്യക്കായി" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് AKG വായനശാലയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ സാംസ്കാരിക കേന്ദ്രത്തിന് സമീപം "വരൂ മാനവിക ഇന്ത്യക്കായി" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കെ.വി പത്മജയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ അഭിലാഷ് കണ്ടക്കൈ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് മെമ്പർ സീമ കെ.സി, നേതൃസമിതി കൺവീനർ എ.പി പ്രമോദ് കുമാർ, അഭിലാഷ് വി.കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഇ.പി ജയരാജൻ സ്വാഗതവും കെ.വി നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.









Previous Post Next Post