നിയന്ത്രണം വിട്ട ടിപ്പർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ബസ് യാത്രക്കാർക്ക് പരുക്കേറ്റു

 


തളിപ്പറമ്പ:- നിയന്ത്രണം വിട്ട ടിപ്പർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ബസ് യാത്രികരായ അഞ്ചുപേർക്ക് പരുക്കേറ്റു. ബാവുപ്പറമ്പ് പൂവത്തും കുന്നിലാണ് അപകടം നടന്നത്.

ബുധനാഴ്ച്ച രാവിലെ ബാവുപ്പറമ്പ് കോൾമൊട്ട റോഡിൽ പൂവ്വത്തും കുന്ന് കള്ള് ഷാപ്പിന് സമീപത്തെ ഇറക്കത്തിലെ വളവിൽ വച്ചാണ് അപകടം നടന്നത്. കോൾമൊട്ട ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുടെ പിൻവശം ബാവുപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുൻവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻവശം ഗ്ലാസുൾപ്പെടെ ഭാഗീകമായി തകർന്നു. പരുക്കേറ്റ അഞ്ചുപേരിൽ 3 പേർക്ക് തളിപ്പറമ്പിലെ ആശുപത്രിയിലും 2 പേർക്ക് പരിയാരം ഗവ. മെഡിക്കൽ കോളജിലും ചികിത്സ നൽകി.

Previous Post Next Post