കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്യാന്റീനിൽ നിന്നും ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, 300 മില്ലിയുടെ നിരോധിത വെള്ളക്കുപ്പികൾ എന്നിവ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു. 3000 പേപ്പർകപ്പുകളും 240 മുന്നൂറ് മില്ലി വെള്ളക്കുപ്പികളുമാണ് സ്ക്വാഡ് കണ്ടെടുത്തത്. കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്താതെയുള്ള വെള്ളക്കുപ്പികൾ സ്റ്റോർ മുറിയിൽ സൂക്ഷിച്ച നിലയായിരുന്നു. ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളാണ് കാന്റീനിൽ ഉപയോഗിച്ചുവന്നിരുന്നത്. ഹോസ്പിറ്റലിന് പതിനായിരം രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, ടീമംഗം ഷറികുൽ അൻസാർ , പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. സ്മിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.